ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക്  ക്വാറന്റൈൻ വേണ്ട: ബിസിസിഐ. 

എല്ലാ താരങ്ങളും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനം ബി സി സി ഐ പിൻവലിച്ചിരിക്കുകയാണ്. 

ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക്  ക്വാറന്റൈൻ വേണ്ട: ബിസിസിഐ. 


ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. എല്ലാ താരങ്ങളും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനം ബി സി സി ഐ പിൻവലിച്ചിരിക്കുകയാണ്.  പരമ്പര കഴിഞ്ഞ് യുഎഇലെത്തുന്ന താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചാല്‍ തുടക്കത്തിലെ മത്സരങ്ങള്‍  നഷ്ടമാകുമായിരുന്നു.

വാർത്തകൾ വേഗത്തിൽ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതൊഴിവാക്കാന്‍ വേണ്ടിയിട്ടാണ് ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശം നല്‍കിയത്.  ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ ടി20 പരമ്പര സെപ്റ്റംബര്‍ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക്  ശേഷം ഐപിഎല്ലും ആരംഭിക്കും.