സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42 പേർക്ക്.

രണ്ട് പേർക്ക് രോഗമുക്തി.

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42 പേർക്ക്.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജ. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ 12, കാസര്‍കോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം, തൃശ്ശൂര്‍ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധിതരുള്ളത്. 

ഇ​ന്ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 17 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 14 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രും. ഇ​തി​ല്‍ 21 പേ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നും ഓ​രോ​രു​ത്ത​ര്‍ ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ള്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യും രോ​ഗം ബാ​ധി​ച്ചു. കോ​ഴി​ക്കോ​ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

732 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 216 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ എ​ണ്ണ​വും വ​ര്‍​ധി​ച്ചു. 84288 പേ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ 83649 പേ​ര്‍ വീ​ടു​ക​ളി​ലോ സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലോ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 609 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന് മാ​ത്രം 162 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.