ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4 കോടി 78 ലക്ഷം കടന്നു.

രോഗമുക്തി നേടിയവരുടെ എണ്ണം 3,43,43,805 ആയി ഉയർന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4 കോടി 78 ലക്ഷം കടന്നു.


ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4 കോടി 78 ലക്ഷം കടന്നു.ഇതുവരെ 4,78,34,436 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,19,686 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,43,43,805 ആയി ഉയർന്നു.

അമേരിക്കയിൽ ഇതുവരെ തൊണ്ണൂറ്റിയാറ് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,38,637 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം എൺപത്തിരണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 45,230​ ​പേ​ർ​ക്ക് രോഗം​ സ്ഥി​രീ​ക​രി​ച്ചു​.​ 1,22,607പേർ മരിച്ചു.രോ​ഗം​ ​ബാ​ധി​ച്ച് ​ചി​കി​ത്സ​യി​ലു​ള്ള​ത് 5,61,908​ ​പേ​രാ​ണ്.​ 75,44,798​ ​പേ​ർ​ ​രോ​ഗ​മു​ക്തി​ ​നേ​ടി.ബ്രസീലാണ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. രാജ്യത്ത് ഇതുവരെ അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,60,548 പേർ മരിച്ചു