ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു

മരണസംഖ്യ എട്ട് ലക്ഷത്തോട് അടുക്കുകയാണ്

ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു


 

ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു. മരണസംഖ്യ എട്ട് ലക്ഷത്തോട് അടുക്കുകയാണ്. ഒരു കോടി അന്‍പത്തിനാല് ലക്ഷത്തില്‍പരം പേര്‍ രോഗമുക്തരായി. 61,928 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയിലുള്ളത്.

ആശങ്ക പരത്തി ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്‍ സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ വ്യക്തമാക്കി. വാക്സിന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി പങ്കാളിത്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.