രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍.

രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍.


 

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കേസുകള്‍ അറുപതിനായിരത്തില്‍ താഴെ രേഖപ്പെടുത്തുന്നത്. 87,619 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 7.29 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മരണനിരക്കും രാജ്യത്ത് കുറയുന്നത് ആശ്വാസകരമാണ്. 1,576 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 3.86 ലക്ഷമായി ഉയര്‍ന്നു. വാക്സിനേഷന്‍ നടപടികളും നാളെ മുതല്‍ കൂടുതല്‍ വിപുലമാക്കും. ഇതുവരെ 27.66 കോടി പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു.

അതേസമയം, മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചു. രത്നഗിരി, നവി മുംബൈ, പാല്‍ഖര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് കണ്ടെത്തിയത്. ബി.B.1.617.2 വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചവയാണ് ഡെല്‍റ്റ പ്ലസ് വകഭേദം. എന്നാല്‍ ഇത് നിലവില്‍ അപകടകാരിയായി വലയിരുത്തപ്പെട്ടിട്ടില്ല.