ഇന്ത്യൻ കൊവിഡ്‌ വാക്സിൻറെ  ആദ്യഘട്ടം വിജയകരമെന്ന്‌ ഗവേഷകര്‍

മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമാണ്‌ വിജയകരമായതെന്ന്‌ ഗവേഷകര്‍ അറിയിച്ചു.

ഇന്ത്യൻ കൊവിഡ്‌ വാക്സിൻറെ  ആദ്യഘട്ടം വിജയകരമെന്ന്‌ ഗവേഷകര്‍


ന്യൂഡൽഹി : ഇന്ത്യയുടെ കൊവിഡ്‌ വാക്സിന്‍ കൊവാക്സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരമെന്ന്‌ ഗവേഷകര്‍.മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമാണ്‌

വിജയകരമായതെന്ന്‌ ഗവേഷകര്‍
അറിയിച്ചു. ഐസിഎംആറും ഭാരത്‌
ബയോടെകും ചേര്‍ന്ന്‌ രാജ്യത്തെ 12
സ്ഥാപനങ്ങളിലാണ്‌ കൊവാക്സിന്റെ
പരീക്ഷണം നടത്തുന്നത്‌. ആദ്യഘട്ടത്തില്‍
20 കുരങ്ങന്മാരിലായിരുന്നു പരീക്ഷണം.

4 ഗ്രൂപ്പുകളിലായി നടത്തിയ
പരീക്ഷണത്തില്‍ കൊവിഡിനെതിരായ
ആന്റിബോഡിയുണ്ടെന്നാണ്‌ കണ്ടെത്തല്‍.