ഒളിമ്പിക്സ് യോഗ്യത; മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും

പുരുഷ-വനിതാ ഹോക്കീ ടീമുകള്‍

ഒളിമ്പിക്സ്  യോഗ്യത; മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും


ഒളിമ്പിക്സ്  2020 ന്റെ യോഗ്യതയ്ക്കായി ഇന്ത്യന്‍ പുരുഷ-വനിതാ ഹോക്കീ ടീമുകള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും.

 

ഇന്ത്യന്‍ പുരുഷ ടീമിനെതിരെ യോഗ്യതാ മത്സരത്തിനായി റഷ്യയും പിന്നാലെ അമേരിക്കയും എത്തിക്കഴിഞ്ഞു.  പുരുഷ ടീമിനെ മന്‍പ്രീത് സിംഗും വനിതാ ടീമിനെ റാണീ രാം പാലുമാണ് നയിക്കുന്നത്.

Read thisവാളയാര്‍ കേസ്: കുമ്മനം കേരള പിറവി ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കും.

പുരുഷ ടീമിന്റെ മത്സരം റഷ്യയുമായും വനിതാ ടീമിന്റെ പോരാട്ടം അമേരിക്കക്കുമെതിരെയാണ്. നവംബര്‍ 1, 2 തീയ്യതികളിലായി ഒഡീഷയിലെ കലിംഗാ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രണ്ടുമത്സരങ്ങള്‍ വീതം കളിക്കുന്നതിലൂടെ ലഭിക്കുന്ന മുന്‍തൂക്കമാണ് യോഗ്യതാ മാനദണ്ഡമായി നിശ്ചയിക്കുന്നത്. നിലവില്‍ റഷ്യ 22 -ാം റാങ്കിലും അമേരിക്ക 13-ാം റാങ്കിലുമാണുള്ളത്.