നിയന്ത്രണ രേഖയിൽ പാക് പ്ര​​​കോ​​​പ​​​നം; ഇ​​​ന്ത്യ​​​ൻ ഭാ​​​ഗ​​​ത്ത് വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ടം.

250 മു​​​ത​​​ൽ 300 വ​​​രെ ഭീ​​​ക​​​ര​​​ർ ഇ​​​ന്ത്യ​​​ൻ ഭാ​​​ഗ​​​ത്തേ​​​ക്ക് നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റു​​​ന്ന​​​തി​​​നാ​​​യി പാ​​​ക് ഭാ​​​ഗ​​​ത്ത് നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്

നിയന്ത്രണ രേഖയിൽ പാക് പ്ര​​​കോ​​​പ​​​നം; ഇ​​​ന്ത്യ​​​ൻ ഭാ​​​ഗ​​​ത്ത് വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ടം.


ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ പാക് പ്ര​​​കോ​​​പ​​​നം തു​​​ട​​​രു​​​ന്നു.നി​​​ര​​​വ​​​ധി സെ​​​ക്ട​​​റു​​​ക​​​ളി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ച്ച് പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ ഭാ​​​ഗ​​​ത്ത് വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ടം ഉ​​​ണ്ടാ​​​യെ​​​ന്ന് ബി​​​എ​​​സ്എ​​​ഫ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.250 മു​​​ത​​​ൽ 300 വ​​​രെ ഭീ​​​ക​​​ര​​​ർ ഇ​​​ന്ത്യ​​​ൻ ഭാ​​​ഗ​​​ത്തേ​​​ക്ക് നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റു​​​ന്ന​​​തി​​​നാ​​​യി പാ​​​ക് ഭാ​​​ഗ​​​ത്ത് നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ ബി​​​എ​​​സ്എ​​​ഫും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും ഐ​​​ജി വ്യ​​​ക്ത​​​മാ​​​ക്കി.

വെ​​​ള്ളി​​​യാ​​​ഴ്ച നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ലെ ഗ്ര​​​സി​​​ലും ഉ​​​റി​​​യി​​​ലും പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ച് സു​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടേ​​​തു​​​ൾ​​​പ്പെ​​​ടെ 11 പേ​​​രു​​​ടെ ജീ​​​വ​​​നാ​​​ണു ന​​​ഷ്ട​​​മാ​​​യ​​​ത്.ഇ​​​ന്ത്യ​​​ൻ സേ​​​ന​​​യു​​​ടെ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ക​​​ന​​​ത്ത ആ​​​ൾ​​​നാ​​​ശ​​​വും നാ​​​ശ​​​ന​​​ഷ്ട​​​വും സം​​​ഭ​​​വി​​​ച്ചി​​​ട്ടും പാ​​​ക് സൈ​​​ന്യം സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കു​​​ക​​​യാ​​​ണ്.