ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി പേളിയും ശ്രീനിഷും.

'പ്രൊപ്പോസ് ചെയ്തിട്ട് 2 വർഷം, ഇന്ന് അവന്റെ ഒരു ഭാഗം എന്നിൽ വളരുന്നു.'- പേളി കുറിച്ചു.

ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി പേളിയും ശ്രീനിഷും.


ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പേളി തന്നെയാണ് ആരാധകരെ അറിയിച്ചത്.  പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് 2 വർഷമായെന്നും പേളി വിഡിയോയ്ക്കൊപ്പം കുറിച്ചു. 'പ്രൊപ്പോസ് ചെയ്തിട്ട് 2 വർഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നിൽ വളരുന്നു.'- പേളി കുറിച്ചു.

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.