കോഴികോട്ടെ കോതിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍.
കോഴിക്കോട്: കോഴികോട്ടെ കോതിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. സമരസമിതിയുടെ നേതൃത്വത്തിലാണ് കോതി മേഖലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്.ഇന്നലെ നടന്ന സമരത്തില്‍ 42 പേര് അറസ്റ്റിലായിരുന്നു. സ്ത്രീകള്‍ അടക്കം സമരമുഖത്ത് തുടരുകയാണ്. പ്രതിഷേധം അവഗണിച്ച് പ്ലാന്റ് നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ കോര്പ്പറേഷന് തീരുമാനിച്ചതോടെയാണ് സമര സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതി പ്രദേശത്തേക്കുള്ള വഴി ഉപരോധിച്ച് ഇന്നലെ ശക്തമായ പ്രതിഷേധം നാട്ടുകാര്‍ തീര്‍ത്തിരുന്നു. എന്നാല്‍ പോലീസ് സേനയുടെ സഹായത്തോടെ പ്രതിഷേധം മറികടന്ന് കോര്പ്പറേഷന് അധികൃതര്‍ നിര്‍മാണവുമായി മുന്നോട്ട് നീങ്ങുകയാണ്.