ഉത്സവകാല വില്‍പ്പന; ഓണ്‍ലൈനില്‍ ഒരോ മിനുട്ടിലും വിറ്റത് 1.5 കോടിയുടെ ഫോണുകള്‍.!

ഉത്സവകാല വില്‍പ്പന; ഓണ്‍ലൈനില്‍ ഒരോ മിനുട്ടിലും വിറ്റത് 1.5 കോടിയുടെ ഫോണുകള്‍.!


ബംഗലൂരു: ഒക്ടോബര്‍ 15 മുതല്‍ 21വരെ വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളില്‍ നടന്ന ആദായ വില്‍പ്പന ഇന്ത്യക്കാര്‍ ശരിക്കും ആഘോഷമാക്കി എന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവര്‍ അടക്കം നടത്തിയ ആദായ വില്‍പ്പനയില്‍ പ്രതീക്ഷിച്ചത് പോലെ ഏറ്റവും കൂടുതല്‍ വിറ്റുപോയത് സ്മാര്‍ട്ട് ഫോണുകള്‍ തന്നെയാണ്.

ഉത്സവ വില്‍പ്പന കാലത്ത് വിറ്റുപോയ സാധനങ്ങളില്‍ 47 ശതമാനം സ്മാര്‍ട്ട് ഫോണുകളാണ് എന്നാണ് പുറത്തുവരുന്ന കണക്ക്. ഒപ്പം തന്നെ ബംഗലൂരു ആസ്ഥാനമാക്കിയ വിപണി വിശകലന ഏജന്‍സി റെഡ് ഷീറിന്‍റെ കണക്ക് പ്രകാരം, ഈ ആദായ വില്‍പ്പന സമയത്ത് ഒരോ മിനുട്ടിലും 1.5 കോടിയുടെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന നടന്നുവെന്നാണ് പറയുന്നത്. 

മൊബൈൽ വിഭാഗത്തിൽ പ്ലാറ്റ്ഫോം ഉപഭോക്താക്കളിൽ രണ്ട് മടങ്ങ് വളർച്ച രേഖപ്പെടുത്തിയെന്ന് ഫ്ലിപ്കാർട്ട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്മാർട് ഫോണുകളുടെ പ്രീമിയം വിഭാഗത്തിൽ 3.2 മടങ്ങ് വളർച്ചയുണ്ടായി. പ്രധാനമായും ആപ്പിൾ, ഗൂഗിൾ, സാംസങ് ഫോണുകൾക്കാണ് ആവശ്യക്കാര്‍ കൂടുതൽ.