6,000MAHന്റെ ബാറ്ററി കരുത്തിൽ പൊക്കോയുടെ M3 പുറത്തിറക്കി; അതിശയിപ്പിക്കുന്ന വിലക്കുറവും

6,000MAHന്റെ ബാറ്ററി കരുത്തിൽ പൊക്കോയുടെ M3 പുറത്തിറക്കി; അതിശയിപ്പിക്കുന്ന വിലക്കുറവും


പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു. Poco M3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് . എടുത്തു പറയേണ്ട സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000MAHന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .

ട്രിപ്പിൾ  പിൻ ക്യാമറകളാണ് മറ്റൊരു സവിശേഷത. 48  മെഗാപിക്സൽ  + 2  മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .അതുപോലെ തന്നെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ $149  ആണ് ഇതിന്റെ ബേസ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 11,000 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .