ടോര്‍ച്ച്‌ അടിക്കുമ്പോ കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണം; ലിജോ ജോസ്

പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്

ടോര്‍ച്ച്‌ അടിക്കുമ്പോ കൊറോണയുടെ കണ്ണിൽ നോക്കി അടിക്കണം; ലിജോ ജോസ്


കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ വീടുകളില്‍ ദീപം തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് പ്രതികരിച്ച്‌ സംവിധായകന്‍ ലിേജാ ജോസ് പെല്ലിശേരി. ടോര്‍ച്ച്‌ അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണമെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ലിജോ പരിഹസിച്ചു.

ലിജോയുടെ കുറിപ്പ്.

പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം..
NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്ബ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല 
എന്ന്  
കമ്മിറ്റി

ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് ലൈറ്റുകള്‍ അണച്ച്‌ ടോര്‍ച്ചോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ച്‌ വെളിച്ചം തെളിക്കണം എന്നായിരുന്നു പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്.