ജോര്‍ദ്ദാനില്‍ നിന്ന് മടങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി.

നെടുമ്പാശേരി വിമാനത്താവളത്തിലാണ് പൃഥ്വിരാജും സംഘവും എത്തിയത്.

ജോര്‍ദ്ദാനില്‍ നിന്ന് മടങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി.


കൊച്ചി: ആടുജീവിതം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ജോര്‍ദ്ദാനില്‍ നിന്ന് മടങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് പൃഥ്വിരാജും സംഘവും എത്തിയത്.

സംവിധായകന്‍ ബ്ലെസി അടക്കം 58 പേരാണ് സംഘത്തിലുള്ളത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15 നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. അമ്മാനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷമാണ് കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടത്.

കൊച്ചിയിലെത്തിയ പൃഥ്വിരാജ് അടക്കമുള്ള യാത്രക്കാര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച്‌ ക്വാറന്റൈനില്‍ കഴിയണം. 187 പേരാണ് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലായിരുന്നു പൃഥ്വിരാജും ആടുജീവിതം സിനിമാ സംഘവും. ലോക്ക് ഡൗണിനെ തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല.

കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവ് നല്‍കിയതോടെയാണ് ഷൂട്ടിങ്ങ് തീര്‍ക്കാന്‍ കഴിഞ്ഞത്.