പലര്‍ക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയം; ഉപയോഗപ്പെടുത്തിയ ശേഷം തന്നെ വഞ്ചിച്ചു

പലര്‍ക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയം;  ഉപയോഗപ്പെടുത്തിയ ശേഷം തന്നെ വഞ്ചിച്ചു


നടി,മോഡല്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റായ് ലക്ഷ്മി.  സിനിമയിലേക്ക് എത്തുന്നതിന് മുന്നേ പരസ്യ ചിത്രങ്ങളില്‍ മോഡലായിരുന്ന താരം സിലിക്കണ്‍ ഫൂട്ട് വെയേർസ് ,ജോസ്കോ ജൂവല്ലേഴ്‌സ് , ഇമ്മാനുവേല്‍ സില്‍ക്‌സ് എന്നിവയുടെ പരസ്യ ചിത്രങ്ങളിലും മോഡലായി തിളങ്ങി. 2005 ല്‍ പുറത്തിറങ്ങിയ കാര്‍ക കസദര എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വച്ച താരം  അണ്ണന്‍ തമ്പി, ഹരിഹര്‍ നഗര്‍ ടൂ , ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തും താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് താരം ഇപ്പോള്‍ തുറന്ന് പറയുകയാണ്. എനിക്ക് എല്ലാം ക്രഷ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. മാനസിക അടുപ്പത്തിന് താല്പര്യമില്ലാത്ത പരിപാടിയാണ് അത്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും ഇത് പിന്തുടരാന്‍ താല്പര്യമില്ല. അപരിചിതനുമൊത്ത് കഴിയുന്നത് പ്രയാസകരമാണ്. പരിചയമുള്ള എല്ലാവരുമായും ഇത്തരത്തില്‍ അടുപ്പം സൂക്ഷിക്കാറുമില്ല.

പലര്‍ക്കും തന്റെ ശരീരത്തോടായിരുന്നു പ്രണയം. പിന്നീടാണ് അത് മനസ്സിലാക്കിയതും. പലരും ശരീരത്തിന്റെ വലുപ്പവും നിറവും പറഞ്ഞ് കളിയാക്കുകയും തുറിച്ച്‌ നോക്കുകയും ചെയ്‌തു . .ഇതേ കാരണത്താല്‍ ഏറെ പേര്‍ സ്നേഹിക്കുകയും ചെയ്‌തു. അതുകൊണ്ട് തന്നെ സുന്ദരമായ ശരീരം തന്നെ  വേദനിപ്പിച്ചിട്ടില്ല,ശരീരത്തിന്റെ വലുപ്പം അസ്വസ്ഥമാക്കിയിട്ടില്ല. അഭിനയത്തേക്കാള്‍ ഏറെ ശരീര സൗന്ദര്യം കൊണ്ട് മാത്രമായിരുന്നു ഇവിടെവരെ എത്തിയിരുന്നത് എന്നും അതുകൊണ്ട് തന്നെ പലരും വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ട് എന്നും റായ് ലക്ഷ്‌മി തുറന്നടിക്കുകയാണ് ഇപ്പോള്‍