റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നു വീണു;പത്തിലധികം പേര്‍ക്ക് പരിക്ക്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നു വീണു;പത്തിലധികം പേര്‍ക്ക് പരിക്ക്.


ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്നു വീണു. അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രാവിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് അപകടം നടന്നത്. മേല്‍പ്പാലത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി സ്ലാബിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തു. അപകടത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഒാഫീസര്‍ ഐ.എ സിദ്ദീഖി മാധ്യമങ്ങളോട് പറഞ്ഞു.

 കൊറോണ: ചൈനയിൽ മരണം 1335;ഇന്നലെ മാത്രം മരിച്ചത് 242 പേർ.