രജിത് കുമാറിന്‍റെ വീടിന് മുകളില്‍ മരം വീണു, ഇനി ജീവിതത്തില്‍ പുതിയൊരു വീട് ഉണ്ടാകില്ലെന്ന് രജിത് കുമാര്‍

രജിത് കുമാറിന്‍റെ വീടിന് മുകളില്‍ മരം വീണു, ഇനി ജീവിതത്തില്‍ പുതിയൊരു വീട് ഉണ്ടാകില്ലെന്ന് രജിത് കുമാര്‍


ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ രജിത് കുമാറിന്റെ വീട്ടിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. തിരുവനന്തപുരം ആറ്റിങ്ങിലുളള വീട്ടിലാണ് രജിത് കുമാര്‍ താമസിക്കുന്നത്. ശക്തമായ കാറ്റില്‍ അയല്‍പക്കത്തെ പ്ലാവ് രഞ്ജിത്തിന്റെ വീട്ടിലേക്ക് വീഴുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വീടിന് മുകളിലേക്ക് മരം വീണു കിടക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ അറിയിച്ചത് രജിത് കുമാര്‍ തന്നെയാണ്. മരം വെട്ടിമാറ്റി വീട്ടിന്‍റെ അറ്റകുറ്റപ്പണികള്‍ ഉടൻ തന്നെ പൂര്‍ത്തിയാക്കും.

ഏറ്റവും പുതിയ വാർത്തകൾ ലഭിക്കാൻ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ

രജിത് കുമാറിന്റെ അമ്മ പണിത വീടാണിത്. ഇനി ജീവിതത്തില്‍ പുതിയൊരു വീട് ഉണ്ടാകില്ല. മരണം വരെ ഈ വീട്ടില്‍ കഴിക്കണമെന്നാണ് ആഗ്രഹമെന്നും അജിത് കുമാര്‍ പറഞ്ഞു.