”രഞ്ജിനി വിവാഹം കഴിക്കാൻ പോകുന്നു"! സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ വിശേഷം.

ടെലിവിഷൻ അവതരണ രംഗത്ത് വ്യത്യസ്തമായ രീതിയിൽ കടന്നുവന്ന താരമാണ് രഞ്ജിനി ഹരിദാസ്.

”രഞ്ജിനി വിവാഹം കഴിക്കാൻ പോകുന്നു


ടെലിവിഷൻ അവതരണ രംഗത്ത് വ്യത്യസ്തമായ രീതിയിൽ കടന്നുവന്ന താരമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയുടെ പുതിയ ഒരു വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.”രഞ്ജിനി വിവാഹം കഴിക്കാൻ പോകുന്നു”, എന്ന് പറഞ്ഞുകൊണ്ട് രഞ്ജിനി ഹരിദാസ് തന്നെ എത്തുന്ന ഫ്‌ളവേഴ്‌സ് ചാനലിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് കാരണമായത്. എന്നാൽ, അവസാനം ഒരു രസകരമായ ട്വിസ്റ്റ് ഉണ്ട്.

ഫേസ്ബുക്കിലൂടെയാണ് വിവാഹത്തെ കുറിച്ച് പറയുന്ന രഞ്ജിനി ഹരിദാസിന്റെ പുത്തന്‍ വീഡിയോ ജനശ്രദ്ധ നേടിയത് . ആരും കണ്ടിട്ടില്ലാത്ത ലുക്കിൽ സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയിലാണ് രഞ്ജിനി വീഡിയോയില്‍ എത്തുകയായിരുന്നു. ‘ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു. ഇങ്ങനെ ഒന്നും ആയാല്‍ പോരാ. ഈ സ്‌റ്റേജ് ഷോകളും ഫ്രണ്ട്‌സും മാത്രം പോര ജീവിതത്തില്‍. മറ്റെന്തോ ഒരു സാധനം കൂടി വേണം. എന്താണെന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്. രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ലെന്ന് നിങ്ങള്‍ വിചാരിച്ച ആ കാര്യം. ഒരു കല്യാണം കഴിക്കണം. ഇവള്‍ക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ? ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞനങ്ങ് തീരുമാനിച്ചു. ‘രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു’. എന്ന് കരുതി പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ