രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ പകർന്ന് തെന്നിന്ത്യൻ താര സുന്ദരിമാർ.

പ്രശസ്ത ചിത്രകാരന്‍ രാജാ രവിവർമ്മയുടെ പെയിന്‍റിങുകളിലെ മോഡലുകളെ അവതരിപ്പിച്ച് താര സുന്ദരികള്‍. 

രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ പകർന്ന് തെന്നിന്ത്യൻ താര സുന്ദരിമാർ.


പ്രശസ്ത ചിത്രകാരന്‍ രാജാ രവിവർമ്മയുടെ പെയിന്‍റിങുകളിലെ മോഡലുകളെ അവതരിപ്പിച്ച് താര സുന്ദരികള്‍. ജീവൻ തുളുമ്പുന്ന ചിത്രങ്ങളാണ് രാജ രവിവർമ്മയുടേത്. സ്ത്രീ സൗന്ദര്യത്തെ ചായം പൂശി സുന്ദരമാക്കിയ മറ്റൊരു കലാകാരൻ ഉണ്ടോയെന്ന് സംശയമാണ്. ഈ അനുഗ്രഹീത കലാകാരന്റെ ലോകപ്രസിദ്ധ ചിത്രങ്ങൾ പലരും പുനരാവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തീമായും രവിവർമ്മ ചിത്രങ്ങൾ മാറാറുണ്ട്.
തെന്നിന്ത്യൻ താര സുന്ദരിമാരും ഇപ്പോൾ രവിവർമ ചിത്രങ്ങളിലെ സുന്ദരികളായി മാറിയിരിക്കുകയാണ്. ചിത്രങ്ങൾക്ക് ജീവൻ പകർന്നത് സാമന്ത അക്കിനേനി, ശ്രുതി ഹാസൻ, രമ്യ കൃഷ്ണൻ, ഐശ്വര്യ രാജേഷ്,ഖുശ്ബു

എന്നിവരാണ്. ജി വെങ്കട്ടരാമന്റെ ഫോട്ടോഷൂട്ടിലാണ് ഇവർ ജീവൻ തുളുമ്പുന്ന ചിത്രങ്ങളായി മാറിയത്.