റിയല്‍മി സ്മാര്‍ട്ട് ടി.വികള്‍ പുറത്തിറക്കി.

രണ്ട് വലിപ്പത്തിലുള്ള സ്മാര്‍ട്ട് ടി.വികളാണ് റിയല്‍മി പുറത്തിറക്കിയിരിക്കുന്നത്

റിയല്‍മി സ്മാര്‍ട്ട്  ടി.വികള്‍ പുറത്തിറക്കി.


റിയല്‍മി സ്മാര്‍ട്ട് ടി.വികള്‍ പുറത്തിറക്കി. ആദ്യ സ്മാര്‍ട്ട് വാച്ചിനൊപ്പമാണ് റിയല്‍മി ഇന്ത്യയില്‍ സ്മാര്‍ട്ട് ടി.വികളും പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വലിപ്പത്തിലുള്ള സ്മാര്‍ട്ട് ടി.വികളാണ് റിയല്‍മി പുറത്തിറക്കിയിരിക്കുന്നത്.

32 ഇഞ്ച്, 43 ഇഞ്ച് സ്‌ക്രീന്‍ വലിപ്പങ്ങളിലാണ് കമ്പനി സ്മാര്‍ട്ട് ടി.വി പുറത്തിറക്കിയിരിക്കുന്നത്. 32 ഇഞ്ചിന് 12999 രൂപയും 43 ഇഞ്ചിന് 21999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ജൂണ്‍ രണ്ട് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും റിയല്‍മി ഒഫിഷ്യല്‍ വെബ് സൈറ്റില്‍ നിന്നും ഈ സ്മാര്‍ട്ട് ടി.വികള്‍ വാങ്ങാനാകും.

2.4ജി വൈഫൈ, ബ്ലൂ ടൂത്ത്, ഇന്‍ഫ്രാറെഡ് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളും റിയല്‍മി ടി.വിയിലുണ്ട്. മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടുകളും ഒരു എ.വി പോര്‍ട്ടും ഒരു ട്യൂണറും രണ്ട് യു.എസ്.ബി പോര്‍ട്ടുകളും ഒരു ലാന്‍ എസ്.പി.ഡി.ഐ.എഫ് ഓഡിയോ ഔട്ട് പോര്‍ട്ടും സ്മാര്‍ട്ട് ടി.വിയിലുണ്ട്.