ഗുലാബ് ജാമൂന്‍ തയാറാക്കി നോക്കിയാലോ.

ഗുലാബ് ജാമൂന്‍ മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. ഇത് നമുക്കു തന്നെ തയ്യാറാക്കാം.

ഗുലാബ് ജാമൂന്‍ തയാറാക്കി നോക്കിയാലോ.


ഗുലാബ് ജാമൂന്‍ മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. ഇത് നമുക്കു തന്നെ തയ്യാറാക്കാം.

മൈദ- ഒന്നര കപ്പ്

പാല്‍പ്പൊടി-മൂന്നു കപ്പ്

മില്‍ക് ക്രീം-ഒരു കപ്പ്

പഞ്ചസാര-മൂന്നു കപ്പ്

വെള്ളം-ആറു കപ്പ്

പനിനീര്-2 സ്പൂണ്‍

ഏലയ്ക്കാപ്പൊടി-ഒന്നര സ്പൂണ്‍

ബേക്കിംഗ് പൗഡര്‍-ഒന്നര സ്പൂണ്‍

സണ്‍ഫഌവര്‍ ഓയില്‍

വെള്ളത്തില്‍ പഞ്ചസാര കലക്കി തിളപ്പിക്കുക. പഞ്ചസാര മുഴുവനായും അലിഞ്ഞു പോകണം. തീ കെടുത്തി ഏലയ്ക്കാപ്പൊടി, പനിനീര് എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ കൂട്ടിയിളക്കുക. .
മൈദ, പാല്‍പ്പൊടി. ബേക്കിംഗ്്‌സോഡ എന്നിവ കൂട്ടിച്ചേര്‍ക്കുക. പീന്നീട് ഇതിലേക്ക് ക്രീം ചേര്‍ക്കാം. ഇവ നല്ലപോലെ ചേര്‍ത്തിളക്കി ഒട്ടാത്ത വിധത്തില്‍ ചപ്പാത്തി മാവിന്റെ പരുവത്തില്‍ ആക്കുക. ഇത് ഉരുളകളായി എടുക്കാന്‍ സാധിക്കണം. ഒരു പാത്രത്തില്‍ എണ്ണ തിളപ്പിക്കുക. ഇതിലേക്ക് മാവ് ചെറിയ ഉരുളകളായി ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം. ഇത് പിന്നീട് പഞ്ചസാര ലായനിയിലേക്ക് ഇടുക. രണ്ടു മണിക്കൂറെങ്കിലും ഇങ്ങനെ വച്ചിരിക്കണം. മേമ്പൊടി ജാമൂന്‍ ഉണ്ടാക്കുമ്പോള്‍ ഇടത്തരം ചൂടേ ഉപയോഗിക്കാവൂ, അല്ലെങ്കില്‍ ഇത് വേവില്ല. പുറംഭാഗം കരിയുകയും ചെയ്യും.