ഞെട്ടിപ്പിക്കുന്ന വിലയില്‍ റെഡ്മി 9 പുറത്തിറക്കി

ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണ്‍

ഞെട്ടിപ്പിക്കുന്ന വിലയില്‍ റെഡ്മി 9 പുറത്തിറക്കി


ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളായ റെഡ്മി 9 ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആണിത് . ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും ആഗസ്റ്റ് 31 നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് . ഈ സ്മാര്‍ട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 8999 രൂപ മുതലാണ് .മറ്റു പ്രധാന സവിശേഷതകള്‍ നോക്കാം .

ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600 x 720 പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു നല്‍കിയിരിക്കുന്നു .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രൊസസറുകള്‍ MediaTek Helio G35 ലാണ് പ്രവര്‍ത്തിക്കുന്നത് .കൂടാതെ Android 10 ലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .

ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ കൂടാതെ 4 ജിബിയുടെ റാം ,128 ജിബി സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച്‌ 512 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9 സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .13 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ പിന്‍ ക്യാമറകളും കൂടാതെ 5 എംപി സെല്‍ഫി ക്യാമറകളും ഇതിനുണ്ട്.

അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .10W ന്റെ ചാര്‍ജറും ഇതിനു ലഭ്യമാകുന്നതാണു് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 8999 രൂപയും കൂടാതെ 4 ജിബിയുടെ റാം ,128 ജിബി സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 9999 രൂപയും ആണ് വില വരുന്നത് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ നിന്നും ആഗസ്റ്റ് 31 നു ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .