വീണ്ടും രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്, അതും ഏഷ്യാനെറ്റിലൂടെ.

രജിത് കുമാറിനെ വീണ്ടും കാണാനാവുമെന്നും അത് ഏഷ്യാനെറ്റിലൂടെ തന്നെയായതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ .

വീണ്ടും രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്, അതും ഏഷ്യാനെറ്റിലൂടെ.


ബിഗ് ബോസിന് ശേഷം വീണ്ടും മറ്റൊരു പരിപാടിയിലൂടെ രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി നൂതനസാങ്കേതികവിദ്യയുടെ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി, വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഏഷ്യാനെറ്റില്‍ തുടങ്ങുകയാണെന്ന് വ്യക്തമാക്കിയുള്ള പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കോറോണ വൈറസ് കാരണം പരിപാടികളുടെ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിയ സാഹചര്യത്തില്‍ സംപ്രേക്ഷണം തുടങ്ങുന്ന ഈ പരിപാടിയില്‍ ജഗതീഷ്,ടിനി ടോം,ബിജുക്കുട്ടന്‍,കലാഭവന്‍ പ്രജോദ്,ബിഗ്ബോസ് താരം ഡോ.രജിത്കുമാര്‍ തുടങ്ങി നിരവധി താരങ്ങളും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. രജിത് കുമാറിനെ വീണ്ടും കാണാനാവുമെന്നും അത് ഏഷ്യാനെറ്റിലൂടെ തന്നെയായതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കിയാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.