രജിത് കുമാര്‍ സിനിമയിലേക്ക്.

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലൂടെ  ലക്ഷക്കണക്കിന് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ ഡോ. രജിത് കുമാര്‍ സിനിമയിലേക്ക്.

രജിത് കുമാര്‍ സിനിമയിലേക്ക്.


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലൂടെ  ലക്ഷക്കണക്കിന് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ ഡോ. രജിത് കുമാര്‍ സിനിമയിലേക്ക്. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ "അഞ്ജലി"യിലാണ് രജിത് കുമാര്‍ കേന്ദ്രകഥാപാത്രമാകുന്നത്. രജിത്തിനൊപ്പം ബിഗ്‌ബോസ് താരവും മോഡലുമായ പവന്‍ ജിനോ തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളും ഒന്നിക്കും.

ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത് പിള്ള, മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ അഞ്ജലി എന്റെര്‍റ്റൈന്മെന്റ്സ് രണ്ട് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കഴിഞ്ഞു . അതില്‍ പ്രശസ്ത സംവിധായകന്‍ വി.കെ കരീം അണിയിച്ചൊരുക്കിയ :താമര" അടുത്ത് മാസം റിലീസിനു ഒരുങ്ങുകയാണ്.

  രജിത് കുമാര്‍ അധ്യാപക ജോലി ഉപേക്ഷിക്കുന്നു!! കാരണം.