താലികെട്ടാൻ ഒരുങ്ങവേ അലറി കരഞ്ഞു വധു: വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി ബന്ധുക്കൾ.

സത്യാവസ്ഥ അറിയാതെ വീഡിയോ ഷെയർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് .....

താലികെട്ടാൻ ഒരുങ്ങവേ  അലറി കരഞ്ഞു വധു: വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി ബന്ധുക്കൾ.


പത്തനംതിട്ട: സോഷ്യൽ മീഡിയയിൽ വരുന്നതെന്തും സത്യം അറിയാതെ ഷെയർ ചെയ്യുക എന്നുള്ളത് മലയാളികളുടെ ശീലം ആയി കഴിഞ്ഞിരിക്കുന്നു. അത് ആ വ്യക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പോലും ചിന്തിക്കാതെ ആണ് ഓരോരുത്തരും വീഡിയോ ഷെയർ ചെയ്യുന്നത്.  ഇത്തരത്തിൽ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
താലി കെട്ടാൻ ഒരുങ്ങവേ കരയുന്ന വധുവിൻറെ വീഡിയോയാണ് കുറച്ചുദിവസങ്ങളായി വാട്സ്ആപ്പിലും ഫേസ്ബുക്കിലും വൈറൽ ആയി കൊണ്ടിരിക്കുന്നത്.

എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികളുടെ സുഹൃത്തുക്കൾ. പത്തനംതിട്ട ജില്ലയിലെ പന്തളത്ത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഒരു വിവാഹമാണ് വേദി.  നേരത്തെ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു വിവാഹം ഇതിനിടെ പെൺകുട്ടിയുടെ അമ്മാവൻ ആക്സിഡൻറ് ആയി മരണപ്പെട്ടു. മരണം കുട്ടിയെ മാനസികമായി തളർത്തിയിരുന്നു.

 നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു.

അതുകൊണ്ടുതന്നെ കല്യാണദിവസം വധു വേദിയിൽവച്ച് അലമുറയിട്ട് കരഞ്ഞു മാമാ എന്ന് വിളിക്കുന്നുണ്ടായിരുന്നു എന്നും കാണാനാകും.
അതിനുശേഷം ഇവരുടെ വിവാഹം ഭംഗിയായി നടക്കുകയും ചെയ്തു. സന്തോഷത്തോടെ കുടുംബജീവിതം നയിച്ച് പോരുകയായിരുന്നു ഇരുവരും.  അമ്മാവൻറെ മരണം ഉണ്ടാക്കിയ  ഷോക്കിൽ  നിന്ന് പെൺകുട്ടി പൂർണമായും മുക്ത ആയി വരികയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലും ദമ്പതികൾ. പലതരത്തിലുള്ള തലക്കെട്ടുകൾ കൊടുത്താണ് ആളുകൾ ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്  അതുകൊണ്ടുതന്നെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണ് ഇപ്പോൾ ദമ്പതികൾ.  

വീഡിയോ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.