ലോക്ക് ഡൗൺ ലംഘിച്ചു മകളുടെ വിവാഹം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൊട്ടാരക്കര വെട്ടിക്കവലയിലായിരുന്നു സംഭവം

ലോക്ക്  ഡൗൺ  ലംഘിച്ചു മകളുടെ വിവാഹം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ


കൊട്ടാരക്കര :  രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിരവധിയാളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി രാജേന്ദ്രൻ ആചാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

വിവാഹങ്ങള്‍ നടത്തുകയാണെങ്കില്‍ പത്തില്‍ താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിര്‍ദേശമാണ് ഇവര്‍ ലംഘിച്ചത്. വിവാഹത്തോട് അനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു. ചടങ്ങിൽ മുപ്പതോളം ആളുകൾ പങ്കെടുത്തതായി പോലീസ് പറഞ്ഞു