കൊട്ടാരക്കരയിൽ പോലീസുകാരന്റെ മകളുടെ വിവാഹം നടത്തി ; പങ്കെടുത്തത് നിരവധിപേര്‍

കൊട്ടാരക്കര വെട്ടിക്കവലയിലായിരുന്നു സംഭവം

കൊട്ടാരക്കരയിൽ പോലീസുകാരന്റെ മകളുടെ വിവാഹം നടത്തി ;  പങ്കെടുത്തത് നിരവധിപേര്‍


കൊട്ടാരക്കര :  രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിരവധിയാളുകളെ പങ്കെടുപ്പിച്ച് വിവാഹം നടത്തി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നത്. 

വിവാഹങ്ങള്‍ നടത്തുകയാണെങ്കില്‍ പത്തില്‍ താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന നിര്‍ദേശമാണ് ഇവര്‍ ലംഘിച്ചത്. വിവാഹത്തോട് അനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്.പി. നിര്‍ദേശം നല്‍കിയിട്ടുണ്ട്.