ബി.പി.എൽ കാർഡ് ഉടമകൾക്ക് 1000 രൂപ ഇന്ന് മുതൽ.

14 ലക്ഷത്തോളം പേരാണ് പട്ടികയിലുള്ളത്

ബി.പി.എൽ കാർഡ് ഉടമകൾക്ക് 1000 രൂപ ഇന്ന് മുതൽ.


തിരുവനന്തപുരം:  കോവിഡ്  പാക്കേജിന്റെ ഭാഗമായി ഇതുവരെ ക്ഷേമ പെൻഷനോ ധനസഹായമോ ലഭിക്കാത്ത ബി.പി.എൽ, അന്ത്യോദയ കാർഡ് ഉടമകൾക്കു നൽകാൻ നിശ്ചയിച്ച 1000 രൂപയുടെ വിതരണം ഇന്ന് മുതൽ.  ബുധനാഴ്ച വിതരണം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റി. 14ന് വിതരണം ആരംഭിക്കാൻ പട്ടിക തയാറാക്കിയിരുന്നെങ്കിലും സമ്പന്നർ അടക്കമുള്ള അനർഹർ കടന്നു കൂടിയെന്ന പരാതിയെ തുടർന്ന് നീട്ടി വച്ചിരുന്നു.

റേഷൻ കടകളിലും തദ്ദേശ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ച അർഹരുടെ പട്ടികയാണ് വിവാദമായത്.  തുടർന്ന് പട്ടിക സർക്കാർ പിൻവലിച്ച് പുനപരിശോധിക്കാൻ നാഷനൽ ഇൻഫർമാറ്റിക് സെന്ററിനോട് ആവശ്യപ്പെട്ടു. പുനപരിശോധനയിൽ പട്ടികയ്ക്ക് തകരാറില്ലെന്നാണ് കണ്ടെത്തിയത്. വിലാസത്തിലും മറ്റും ചില തെറ്റുകൾ കടന്നുകൂടി. ഇതു തിരുത്തിയ പട്ടിക  റേഷൻ കടകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കൈമാറി. ഇന്നലെ ഇവ പ്രസിദ്ധീകരിച്ചു. 14 ലക്ഷത്തോളം പേരാണ് പട്ടികയിലുള്ളത്.