സഹർ തബറിന് കോവിഡ് 19 സ്ഥിരീകരിച്ചു

സഹർ തബറിന് കോവിഡ് 19 സ്ഥിരീകരിച്ചു


ഹോളിവുഡ് നടി ആഞ്ജലീന ജോളിയാവാനായി സർജറി നടത്തി ലോകശ്രദ്ധ നേടിയ ഇറാൻ സ്വദേശി സഹർ തബറിന് കൊവിഡ് 19 ആണെന്ന് റിപ്പോർട്ട് . എന്നാൽ സഹർ തബർ ഇപ്പോൾ ജയിലിലാണ്. മതനിന്ദ ആരോപിച്ച് 2019ലാണ് സഹർ തബറിനെ ജയിലിലാക്കിയത്. ജയിലിൽ നിന്ന് സഹറിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. 

ഫത്തേമേ ഖിഷ്വന്ത് എന്നാണ് സഹറിന്റെ യഥാർത്ഥ പേര്.  ആഞ്ജലീനയെപ്പോലെയാവാൻ  താൻ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു സഹർ തബറിന്റെ അവകാശവാദം. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക,എന്നാണ് സഹർ സ്വയം വിശേഷിപ്പിച്ചിരുന്നത്.