നാട്ടി൯ പുറത്തെ വിശേഷങ്ങളുമായി സാജന്‍ പള്ളുരുത്തി

നാട്ടി൯   പുറത്തെ വിശേഷങ്ങളുമായി സാജന്‍ പള്ളുരുത്തി


പള്ളുരുത്തി: ലോക്ഡൌണ്‍ കാലത്തെ വിരസതയകറ്റാന്‍ നാടന്‍ കഥാപാത്രങ്ങളും, നാട്ടിന്‍ പുറത്തെ കഥകളുമായി സിനിമാ-സീരിയല്‍ താരം സാജന്‍ പള്ളുരുത്തിയുടെ യൂട്യൂബ്‌ ചാനല്‍ “ചെണ്ട പ്രേക്ഷക പ്രീതി നേടുന്നു. നമ്മള്‍ കണ്ടു മറന്ന കഥാപാത്രങ്ങള്‍ ചെണ്ടയിലുണ്ട്‌. എല്ലാ വെള്ളിയാഴ്ചകളിലും വ്ൃത്യസ്ത പ്രമേയങ്ങളുമായാണ്‌ സാജന്‍ പള്ളുരുത്തിയും, സിജു ഇരുമ്പനവും ചേര്‍ന്നൊരുക്കുന്ന ചെണ്ട പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്കെത്തുന്നത്‌.


ജൂണ്‍ അഞ്ചിന്‌ സിനിമാ താരം ജയസൂര്യ ഫേസ്‌ ബുക്ക്‌ ലൈവിലൂടെയാണ്‌ ചാനലിന്‌ തുടക്കമിട്ടത്‌. 10 എപ്പിസോഡുകള്‍ പിന്നിട്ടപ്പോഴേക്കും പ്രേക്ഷകപ്രീതിയില്‍ ചാനല്‍മുന്നിലെത്തിക്കഴിഞ്ഞു. നാടു മുഴുവന്‍ പ്രതിസന്ധിയില്‍ പെട്ടുഴലുമ്പോള്‍ കലാകാരന്‍മാരും സമാന പ്രതിസന്ധി അനുഭവിക്കുകയാണ്‌. പ്രേക്ഷകരുടെ വിരസത അകറ്റാനുള്ള ചേരുവകള്‍ ചേര്‍ത്താണ്‌ ഓരോ എപ്പിസോഡും പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ശ്രമം നടത്തുന്നതെന്ന്‌ സാജന്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു..

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ ഓട്ടോക്കാരന്‍ കുമാര്‍ എന്ന കഥാപാത്രത്തെ രംഗത്ത്‌ അവതരിപ്പിച്ച്‌ കുമാര്‍ ജീവിച്ചിരിപ്പുണ്ട്‌ എന്ന എപ്പിസോഡ്‌ പ്രേക്ഷകര്‍ ഏറ്റെടുക്കയായിരുന്നു. കുന്തം പോയാല്‍ കുടത്തിലും തപ്പണം, ഒരു പേഴ്‌സ്‌ കളഞ്ഞുകിട്ടിയിട്ടുണ്ട്‌, വേലക്കാരന്‍ ഈ വീടിന്റെ ഐശ്വര്യം,കളിയില്‍ അല്‍പം ഡേയ്ഞ്ചര്‍, ഒറിജിനല്‍ ഡ്യൂപ്ലിക്കേറ്റ്‌,ഇന്റര്‍നെറ്റ്‌ വീടിന്റെ ഐശ്വര്യം, വനജ ഉറങ്ങാത്ത വീട,അമ്മാവന്‍ മാസാ തുടങ്ങിയ എപ്പിസോഡുകള്‍ പ്രേക്ഷകരിലെത്തിക്കഴിഞ്ഞു. പള്ളുരുത്തിയും പരിസരവുമാണ്‌ ലൊക്കേഷന്‍. കഥ സാജന്‍ പള്ളുരുത്തിയുടേതാണ്‌, സിജു ഇരുമ്പനമാണ്‌ സംവിധാനം. അശ്വതി സന്ദീപാണ്‌ നായികയായി എത്തുന്നത്‌. ക്യാമറ ഡിനു കളരിക്കലും, എഡിറ്റിങ്‌ ശ്രീജിത്ത്‌ രാജന്‍ എന്നിവരുമാണ്‌.