ശക്തിമാന്‍ സീരിയലും തിരിച്ചുവരുന്നു

ശക്തിമാന്‍ സീരിയലും തിരിച്ചുവരുന്നു


ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ഒഴിവുദിനങ്ങൾ ആസ്വദിക്കാൻ രാമായണത്തിനും മഹാഭാരത്തിനും പിന്നാലെ തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട ശക്തിമാന്‍ സീരിയലും തിരിച്ചുവരുന്നു. 

ശക്തിമാന്‍ പരമ്പര തിരികെയെത്തുന്നുവെന്ന കേന്ദ്ര കഥാപാത്രമായി വേഷമിട്ട മുകേഷ് ഖന്നയാണ് വെളിപ്പെടുത്തിയത്. ദൂരദർശനിൽ ശക്തിമാൻ കാണാനുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കിയിരിക്കുകയാണ്.

ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. 1 മണിക്കൂറാണ് ദൈര്‍ഘ്യം.