മഞ്ഞ ലെഹങ്കയില്‍ തിളങ്ങി സാനിയ ഇയ്യപ്പന്‍; കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍

മഞ്ഞ ലെഹങ്കയില്‍  തിളങ്ങി സാനിയ ഇയ്യപ്പന്‍; കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍


ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ 'ബാല്യകാലസഖി'യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി അഭിനയിച്ചത്. ലൂസിഫറിലെ ജാൻവിയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി സാനിയ മാറുകയായിരുന്നു.

താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

സുഹൃത്തും ഫോട്ടോഗ്രാഫറുമായ ജിക്സണ്‍ ഫ്രാന്‍സിസിന്‍റെ വിവാഹാഘോഷങ്ങള്‍ക്കായാണ് മഞ്ഞ ലെഹങ്കയില്‍ താരം തിളങ്ങിയത്. പാരീസ് ദ ബുട്ടീക്കിന്‍റെ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. മഞ്ഞയില്‍ ചിക്കന്‍ വര്‍ക്കുകളാണ് ലെഹങ്കലെഹങ്കയെ മനോഹരമാക്കുന്നത്. ഹെവി ചോക്കറും സാനിയ ധരിച്ചിട്ടുണ്ട്. 

ചടങ്ങില്‍ നൃത്തം ചെയ്യുന്ന വീഡിയോയും സാനിയ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രിയാ വാര്യര്‍ ഉള്‍പ്പടെയുളള യുവതാരങ്ങളും ചടങ്ങില്‍ പങ്കെടുത്തു.