സുജോ പുറത്തുവന്നാല്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല ; വെളിപ്പെടുത്തലുമായി സഞ്ജന.

ബിഗ് ബോസ് സീസണില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് സുജോയും അലസാന്‍ഡ്രയും തമ്മിലുള്ള ബന്ധം.

സുജോ പുറത്തുവന്നാല്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല ; വെളിപ്പെടുത്തലുമായി സഞ്ജന.


ബിഗ് ബോസ് സീസണില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് സുജോയും അലസാന്‍ഡ്രയും തമ്മിലുള്ള ബന്ധവും, അതിനപ്പുറം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലെത്തിയ പവന്‍റെ വെളിപ്പെടുത്തലും.

സുജോയ്ക്ക് ബിഗ് ബോസ് വീടിന് പുറത്ത് സഞ്ജന എന്ന പേരില്‍ ഒരു ഗേള്‍ ഫ്രണ്ട് ഉണ്ട് എന്ന് പവന്‍ തുറന്നു പറയുന്നതോടെ സ്ഥിതി അല്‍പ്പം ഗൗരവം ഏറിയതായി മാറി. എന്നാല്‍ തനിക്ക് സഞ്ജന വെറും ഒരു സുഹൃത്ത് മാത്രമാണെന്ന് സുജോ പറയുക കൂടി ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സഞ്ജനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നത്. ഇപ്പോഴിതാ നിജ സ്ഥിതിയെ പറ്റി സഞ്ജന മനസ്സ് തുറക്കുകയാണ്
ഈ കാര്യങ്ങളിലെ സഞ്ജന. 
സുജോ ബിഗ് ബോസിലേക്ക് പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ തനിക്ക് ഒരുപാട് സന്തോഷം ആയെന്നും,അദ്ദേഹത്തോട് സംസാരിക്കാന്‍ പറ്റില്ലല്ലോ എന്ന സങ്കടം മാത്രമായിരുന്നു തനിക്കെന്നും സഞ്ജന പറയുന്നു. താന്‍ ആണ് ആ മഞ്ഞ ജാക്കറ്റും ലിപ്സ്റ്റിക് പുരണ്ട ടി ഷര്‍ട്ടും സുജോയ്ക്ക് നല്‍കിയതെന്നും, പവന്‍ തനിക്ക് സഹോദരനെ പോലെയാണെന്നും സഞ്ജന വ്യക്തമാക്കി.

എനിക്ക് മലയാളം അറിയില്ല. പക്ഷെ, സുജോയുടേതായി ഷോയില്‍ വരുന്ന ഓരോ ചെറിയ ശകലങ്ങള്‍ പോലും ഞാന്‍ കാണാറുണ്ട്. എന്‍റെ സുഹൃത്തുക്കളെല്ലാം എനിക്കത് ട്രാന്‍സ്ലേറ്റ് ചെയ്തുതരും. എന്‍റെയും സുജോയുടേയും ജീവിതത്തെ കുറിച്ച്‌ അറിയുന്നവരാണവര്‍. ഫേസ്ബുക്കില്‍ അദ്ദേഹത്തെ കുറിച്ച്‌ വരുന്ന കമന്‍റുകള്‍ ഞാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഉപയോഗിച്ച്‌ തര്‍ജ്ജിമ ചെയ്യും.
ഞാന്‍ ശരിക്കൊപ്പം മാത്രമേ നില്‍ക്കുകയുള്ളൂ. എന്നോടൊപ്പം നില്‍ക്കുന്ന പവനടക്കമുള്ള എല്ലാവരോടും എനിക്ക് നന്ദിയുണ്ടെന്നും സുജോ ഷോയ്ക്ക് പുറത്തുവന്നാല്‍ താന്‍ എങ്ങനെ പ്രതികരിക്കും എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും സഞ്ജന പ്രതികരിച്ചു. ഞാന്‍ ആകെ അസ്വസ്ഥയാണ്. എന്തായാലും പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ഞാന്‍ ചോദിക്കുമെന്നും സഞ്ജന കൂട്ടിച്ചേര്‍ത്തു.