കേരളത്തിലെ പീഡനമെന്ന് കേട്ടാലോ തിരുകണം അണ്ണാക്കിൽ പഴം; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

ഉത്തരേന്ത്യക്ക് നോക്കി കുരച്ചാലെ അപ്പ കഷ്ണം കിട്ടൂ അതാണ്.. ഈ സംഭവം Uthar Pradesh ല് എങ്ങാ൯ ആയിരുന്നെന്കില് പലരും പണ്ട് വാങ്ങിയ അവാ൪ഡൊക്കെ തിരിച്ചു കൊടുത്തും, പ്രധാന മന്ത്രിക്ക് കത്തെഴുതിയും , തെരുവില് മെഴുകുതിരി കത്തിച്ചും, ഒക്കെ പ്രതിഷേധിച്ചേനെ.

കേരളത്തിലെ പീഡനമെന്ന് കേട്ടാലോ തിരുകണം അണ്ണാക്കിൽ പഴം; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്


വാളയാറിലെ കേസിന്ടെ വിധിയെ തുടർന്ന് അതി രൂക്ഷമായ വിമർശനങ്ങളാണ്  സമൂഹത്തിന്റെ പല കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിനും കേരളത്തിലെ നവോഥാന നായകർക്കുമെതിരായി നിർഭയമായ വിമർശനവുമായി വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് .

പണ്ഡിറ്റിന്ടെ സാമൂഹിക നിരീക്ഷണം...

വാളയാറിലെ കേസിന്ടെ വിധി അറിഞ്ഞ് വിഷമം തോന്നി. മരിച്ച കുട്ടിയുടെ
അമ്മ പ്രതിയെ നേരില് കണ്ടിരുന്നു എന്നും, മൊഴി കൊടുത്തിരുന്നു എന്ന വാ൪ത്തയും വായിച്ചു. പോസ്റ്റുമാർട്ടം റിപ്പോർട്ടും സാഹചര്യ തെളിവുകളും ഉണ്ടായിട്ട് പോലും പ്രതികളെ വെറുത വിട്ടു എങ്കിൽ വാദി ഭാഗം വക്കീലിന്ടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായോ എന്നു സംശയിക്കുന്നു.

സ്ത്രീ സുരക്ഷയും സ്ത്രീ നവോദ്ധാനവും മുഖമുദ്ര ആക്കിയ സ൪ക്കാ൪ ഈ കേസ് ഇനിയെന്കിലും CBI യെ കൊണ്ട് അന്വേഷിപ്പിക്കുമോ..? ഈ കേസില് ഒരു പുന൪ അന്വേഷണം പ്രതീക്ഷിക്കുന്നു.

13 വയസുള്ള പെൺകുട്ടി 2017 ജനുവരി 1 ന് മരിക്കുന്നു
9 വയസുള്ള അവളുടെ അനുജത്തി മൂന്ന് മാസം കഴിഞ്ഞ് മാർച്ച്‌ മാസം 4 ന് മരിക്കുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ആണ് മൂന്ന് മാസം മുൻപേ മരിച്ച സഹോദരിയുടെയും ഈ കുട്ടിയുടെയും മരണ കാരണം ഒന്ന് തന്നെ എന്ന് സ്ഥിതികരിച്ചത്.
വാളയാറിലെ ഈ കുട്ടികൾ അതി ക്രൂരമായ പ്രകൃതി വിരുദ്ധ ബലാൽസംഘത്തിന് ഇരകൾ ആയിരുന്നു എന്നു പറയുന്നു.

എത്രയോ വര്ഷങ്ങള് മുൻപ് നടന്ന കൊലപാതകം പോലും ഒരു സാക്ഷിയോ പോസ്റ്റ്മാർട്ടം റിപ്പോർട്ടോ ഇല്ലാതെ പ്രതിയെ കണ്ടെത്താൻ കേരളാ പൊലീസിന് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. എന്നാലിവിടെ
സാക്ഷി മൊഴിയും പോസ്റ്റുമാർട്ടം റിപ്പോർട്ടും ഉണ്ടായിട്ടും തെളിയിക്കാൻ കഴിയാതെ പോയത് വളരെ വേദനിപ്പിക്കുന്ന സംഭവമായ്.

ഇനിയെന്കിലും CBI അന്വേഷണത്തിലൂടെ യഥാ൪ത്ഥ പ്രതിയെ കോടതി ശിക്ഷിക്കണം.

(വാല് കഷ്ണം.. പതിവു പോലെ ഈ വിഷയത്തിലും കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക നായകന്മാരൊന്നും പ്രതിഷേധിച്ചിട്ടില്ല.

"ഉത്തരേന്ത്യയിലെ പീഢനം എന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ, കേരളത്തിലെ പീഢനമെന്ന് കേട്ടാലോ തിരുകണം അണ്ണാക്കിൽ പഴം."

ഉത്തരേന്ത്യക്ക് നോക്കി കുരച്ചാലെ അപ്പ കഷ്ണം കിട്ടൂ അതാണ്.. ഈ സംഭവം Uthar Pradesh ല് എങ്ങാ൯ ആയിരുന്നെന്കില് പലരും പണ്ട് വാങ്ങിയ അവാ൪ഡൊക്കെ തിരിച്ചു കൊടുത്തും, പ്രധാന മന്ത്രിക്ക് കത്തെഴുതിയും , തെരുവില് മെഴുകുതിരി കത്തിച്ചും, ഒക്കെ പ്രതിഷേധിച്ചേനെ..ഇതിപ്പോള് കേരളത്തില് ആയതിനാല് ആരും മിണ്ടുന്നില്ല..)