ഗൂഗിള്‍ സെര്‍ച്ച്‌ വഴി ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം.

ഉപയോക്താക്കള്‍ക്ക് പുതിയ സേവനം ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍.

ഗൂഗിള്‍ സെര്‍ച്ച്‌ വഴി ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം.


 

ഉപയോക്താക്കള്‍ക്ക് പുതിയ സേവനം ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച്‌ വഴി ഇനി മൊബൈല്‍ റീചാർജും ചെയ്യാം.  ജിയോ, വോഡഫോണ്‍- ഐഡിയ, ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിലെ റീച്ചാര്‍ജ് സൗകര്യം പ്രയോജനപ്പെടുത്താം. വിവിധ റീച്ചാര്‍ജ് നിരക്കുകള്‍ കണ്ടെത്താനും റീച്ചാര്‍ജ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഗൂഗിള്‍ സെര്‍ച്ച്‌ ഉപയോഗിച്ച്‌ റീച്ചാര്‍ജ് ചെയ്യാനായി ഗൂഗിള്‍ ഓപ്പണ്‍ ചെയ്ത് പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജ് എന്ന് സെര്‍ച്ച്‌ ചെയ്യണം. അപ്പോള്‍ വരുന്ന സെര്‍ച്ച്‌ റിസള്‍ട്ടില്‍ മൊബൈല്‍ നമ്പര്‍, ഓപ്പറേറ്റര്‍ സര്‍ക്കിള്‍ എന്നീ വിവരങ്ങള്‍ നല്‍കണം.
വിവരങ്ങള്‍ നല്‍കിയ ശേഷം ബ്രൗസ് പാന്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമായ റീച്ചാര്‍ജ് പ്ലാനുകള്‍ കാണാന്‍ കഴിയും. വേണ്ട പ്ലാന്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, മൊബിക്വിക്ക്, പേടിഎം  എന്നിങ്ങനെയുള്ള റീച്ചാര്‍ജ് സേവനദാതാക്കള്‍ നല്‍കുന്ന ഓഫറുകളുടെ പട്ടിക കാണാം. അതില്‍ നിന്നും ഇഷ്ടമുള്ള സേവനം തെരഞ്ഞെടുത്ത്  ആപ്ലിക്കേഷനില്‍ നിന്നും റീച്ചാര്‍ജ് ചെയ്യാം.