കൊല്‍ക്കത്തയില്‍ വന്‍ തീപ്പിടിത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊല്‍ക്കത്ത ന്യൂടൗണിലെ നിവേദിതാപള്ളിയിലെ ചേരി പ്രദേശത്താണ് ശനിയാഴ്ച രാത്രിയോടെ തീപ്പിടുത്തമുണ്ടായത്.

കൊല്‍ക്കത്തയില്‍ വന്‍ തീപ്പിടിത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു


കൊല്‍ക്കത്ത: പശ്ചിമ ബെംഗാളിലെ കൊല്‍ക്കത്തയില്‍ ദീപാവലി ദിനത്തില്‍ തീപിടുത്തം. നിരവധി വീടുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്‌.കൊല്‍ക്കത്ത ന്യൂടൗണിലെ നിവേദിതാപള്ളിയിലെ ചേരി പ്രദേശത്താണ് ശനിയാഴ്ച രാത്രിയോടെ തീപ്പിടുത്തമുണ്ടായത്. അപകട സ്ഥലത്ത് അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അപകടത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ 10-ന് ടോപ്സിയ മേഖലയിലെ ചേരിപ്രദേശത്തും വന്‍ തീപ്പിടിത്തമുണ്ടായിരുന്നു. അന്ന് ഇരുപതോളം കുടിലുകള്‍ അപകടത്തില്‍ കത്തി നശിച്ചിരുന്നു.