കോവിഡ് ബോധവല്‍ക്കരണവുമായി യുവാക്കളുടെ ഷോർട്ട് ഫിലിം

കേരള പോലീസിന്റെയും, സ്റ്റേറ്റ് ലൈബ്രറികൗൺസിലിന്റെയും സഹകരണത്തോടെ നിർമിച്ച ഷോർട് ഫിലിം വൈറലാവുകയാണ്

കോവിഡ് ബോധവല്‍ക്കരണവുമായി യുവാക്കളുടെ ഷോർട്ട്  ഫിലിം


ലോകം കൊറോണ ഭീതിയിലായിട്ടു മാസങ്ങളായി. ഇന്ത്യ 21 ദിവസത്തോളം ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ വീട്ടിൽ തന്നെ കഴിയണമെന്ന് അധികാരികൾ പരമാവധി പൊതുജനങ്ങളോട് അഭ്യർഥിക്കുകയാണ്. എന്നാൽ ഇപ്പോഴും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ചിലർ വെറുതെ പുറത്തേക്കിറങ്ങുന്നത് പോലീസിനും സമൂഹത്തിനും തലവേദന സൃഷ്ഠിക്കുകയാണ്.

ഈ അവസരത്തിൽ വീട്ടിൽ തന്നെ കഴിയുന്നതിന്റെ പ്രാധ്യാനം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായി കൊല്ലത്തെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് കേരള പോലീസിന്റെയും, സ്റ്റേറ്റ് ലൈബ്രറികൗൺസിലിന്റെയും സഹകരണത്തോടെ നിർമിച്ച ഷോർട് ഫിലിം ശ്രദ്ധയാകർഷിക്കുകയാണ്.

കൊല്ലം റൂറൽ SP ഹരിശങ്കർ IPS ന്റെ യും പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ SI രാജേഷിന്റെയും  പോലീസ് ഉദ്യോഗസ്ഥരുടെയും സഹകരണത്താൽ മലയാളസിനിമയിലെ യുവനടൻ കൂടിയായ അനന്തകൃഷ്ണനാണ്  തിരക്കഥയും സംവിധാനവും നിർവ്വഹിച്ചത്. AkG ലൈബ്രറിക്കുവേണ്ടി അജി കട്ടയിൽ ആണ് ഈ ഷോർട് ഫിലിം നിർമ്മിച്ചത് 

കോറോണയുമായി ബദ്ധപ്പെട്ടു സമൂഹ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ നിയമം തെറ്റിച്ചുള്ള  അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നു ആളുകളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ഷോർട് ഫിലിം മികച്ച സന്ദേശം തന്നെയാണ് നൽകുന്നത്