ക്രിസ്‌മസ്‌ ആഘോഷിച്ച് സൈനികർ, ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ സൈന്യം തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ശ്രീനഗറിലായിരുന്നു പട്ടാളക്കാരുടെ ക്രിസ്തുമസ് ആഘോഷം.

ക്രിസ്‌മസ്‌ ആഘോഷിച്ച് സൈനികർ, ദൃശ്യങ്ങൾ വൈറൽ


മഞ്ഞണിഞ്ഞ താഴ്വരയിൽ ക്രിസ്മസ് ആഘോഷങ്ങളുമായി സൈനികർ. മലനിരകളിൽ ക്രിസ്തുമസ് പാട്ടിന് ചുവട് വെയ്ക്കുന്ന സൈനികരുടെ വിഡിയോയാണ് ഇപ്പോൾ ട്രെൻഡിംഗ്. ക്രിസ്തുമസ് അപ്പൂപ്പനും ഉണ്ട് സൈനികരുടെ ആഘോഷത്തിൽ. ഇന്ത്യൻ സൈന്യം തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ശ്രീനഗറിലായിരുന്നു പട്ടാളക്കാരുടെ ക്രിസ്തുമസ് ആഘോഷം.

സാന്‍റ ആയി എത്തിയത് മറ്റാരുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി !

സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ക്രിസ്തുമസ് ആഘോഷിക്കുന്ന സൈനികരുടെ ദൃശ്യങ്ങൾ പുറത്തിറങ്ങി നിമിഷങ്ങൾക്കകം വൈറലായിക്കഴിഞ്ഞു.