നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാൻ ചില സ്വാഭാവിക വഴികൾ.

പല്ലിലെ കറ കളയുവാൻ പ്രകൃതിദത്തമായ ചില മാർഗങ്ങൾ .

നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാൻ ചില സ്വാഭാവിക വഴികൾ.


പല്ലിലെ കറ കളയുവാനായി അടുത്തുള്ള ദന്തഡോക്ടറെ പോയികാണേണ്ടതില്ല നമുക്ക് തന്നെ ഇവയെല്ലാം വീട്ടിൽ പരീക്ഷിച്ച് നോക്കുകയുമാവാം. പ്രകൃതിദത്തമായ ചില മാർഗങ്ങളിലൂടെ പല്ലിന്റെ ആരോഗ്യം വീണ്ടെടുക്കാം.

വീട്ടിൽ വെളിച്ചെണ്ണ ഇരിപ്പുണ്ടെങ്കിൽ ഈ ഒരു വിദ്യ നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ് ചെയ്യേണ്ടത് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കവിൾ കൊള്ളുക മാത്രമാണ്. ഇങ്ങനെ ചെയ്യുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തിൽ ചെയ്താൽ പല്ലിലെ കറയും ഇല്ലാതെയാവും. 

തൊടിയിലെ മാവിന്റേയും പ്ലാവിന്റേയും ഇല കൊണ്ട് പല്ല് തേക്കുന്നതിനേ പറ്റി വീട്ടിലെ കാരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ടാകും. ഇത്തരം ചെറിയ പൊടിക്കൈകളും പല്ലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.

Read This: പഞ്ചസാര ഉപയോഗിച്ച് ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് അറിയാമോ?

ബേക്കിങ് സോഡയും പല്ല് വെളുപ്പിക്കാനുള്ള ഒരു മാർഗമാണ്. ടൂത്ത് പേസ്റ്റിൽ ഒരൽപ്പം ബേക്കിങ് സോഡ ഉപയോഗിച്ച് പല്ല് തേക്കുകയാണെങ്കിൽ പല്ലിന് നല്ല വെളുപ്പ് നിറം ലഭിക്കും. 

ദിവസവും കിടക്കാൻ പോകുന്നതിന് മുൻപ് ഓറഞ്ച് തൊലി ഉപയോഗിച്ച് 10 മിനിറ്റ് നേരം പല്ലിൽ മസാജ് ചെയ്യുന്നതും പല്ലിന് ഗുണം ചെയ്യും.