നിങ്ങൾ ഒരു യൂടൂബ് ചാനല്‍ ഉടമയാണോ ? എങ്കിൽ ഇത് നിങ്ങൾക്കുപകാരപ്പെടും

നിങ്ങൾ ഒരു യൂടൂബ് ചാനല്‍ ഉടമയാണോ ? എങ്കിൽ ഇത് നിങ്ങൾക്കുപകാരപ്പെടും


നിങ്ങൾ ഒരു യൂടൂബ് ചാനല്‍ ഉടമയോ, വ്ലോഗിങ് താല്‍പര്യമുള്ള ആളോ ആണെങ്കില്‍ പോക്കറ്റിലൊതുങ്ങുന്ന സോണി ഇസഡ്​.വി -1 (Sony ZV-1) കാമറനിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. 20 മെഗാപിക്സല്‍ 1.0 ഇഞ്ച് ടൈപ് സ്​റ്റാക്കഡ് എക്​സ്​മോര്‍ ആര്‍.എസ്​ സിമോസ് സെന്‍സറും 24-70 എം.എം എഫ്​/1.8-2.8 അപ്പര്‍ച്ചറുള്ള സെയിസ് വേരിയോ സോണാര്‍ ടി ലെന്‍സും പുതുതലമുറ ബയോണ്‍സ് എക്സ് ഇമേജ് പ്രോസസറും ചേര്‍ന്ന അപാര ദൃശ്യ മികവ് കാഴ്ച വെക്കുന്നുണ്ട് ഈ മോഡൽ. 

മുന്നിലേക്ക് തുറക്കുന്ന തിരിക്കാവുന്ന മൂന്ന് ഇഞ്ച് എല്‍.സി.ഡി ടച്ച്‌ സ്ക്രീന്‍ ഡിസ്പ്ലേയാണ്. അതിനാല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്ന പോെല കണ്ടുകൊണ്ട് ഷൂട്ടിങ് നടക്കും. 294 ഗ്രാം ഭാരം മാത്രമുള്ളതിനാല്‍ ഒരു കൈയില്‍ ഒതുങ്ങും. 75 മിനിറ്റ്​ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാനും ക്യാമറക്ക് സാധിക്കും. 

മുകളിലെ മൂവി റെക്കോഡ് ബട്ടണ്‍ വിഡിയോ റെക്കോഡിങ് എളുപ്പമാക്കും. ഒപ്റ്റിക്കല്‍ അപ്പര്‍ച്ചര്‍ ക്രമീകരിച്ച്‌ പശ്ചാത്തലം മങ്ങിയതാക്കാന്‍ (ബാക്ഗ്രൗണ്ട് ബ്ലര്‍) ബുക്കെ ബട്ടണ്‍ മുകളിലുണ്ട്. മുന്നിലെ മുഖം, വസ്തു എന്നിവയുടെ ഫോക്കസ് ക്രമീകരിക്കാന്‍ പ്രോഡക്‌ട് ഷൂട്ടിങ് മോഡ് സഹായിക്കും. റെക്കോഡിങ് നടക്കുന്നുണ്ടോ എന്നറിയാന്‍ മുന്നില്‍ റെക്കോഡിങ് ലാമ്ബ്​ ഉണ്ട്.

ഷേക്കിങ് ഇല്ലാതെ  വിഡിയോയെടുക്കാന്‍ ഒപ്റ്റിക്കല്‍-ഇലക്‌ട്രോണിക് ഇമേജ് സ്​റ്റെബിലൈസേഷന്‍ സഹായിക്കും. എച്ച്‌.ഡി മോഡില്‍ 11 മടങ്ങും ​േഫാര്‍കെ വിഡിയോയില്‍ ഒപ്റ്റിക്കല്‍ സ്​റ്റെഡി ഷോട്ട് ​മോഡിലൂടെ എട്ട് മടങ്ങും വിറയല്‍ കുറക്കാം. 315 ഫേസ് ഡിറ്റക്​ഷന്‍ പോയന്‍റുകളുള്ള ൈഹബ്രിഡ് ഓട്ടോഫോക്കസ് മൊഡ്യൂളും റിയല്‍ടൈം ഫേസ്- ഐ ട്രാക്കിങ്ങുമുണ്ട്. സെക്കന്‍ഡില്‍ 30 ഫ്രെയിം വീതം ഫോര്‍കെ, സെക്കന്‍ഡില്‍ 120 ഫ്രെയിം വീതം ഫുള്‍ എച്ച്‌.ഡി, സെക്കന്‍ഡില്‍ 960 ഫ്രെയിം വീതം സൂപ്പര്‍ സ്ലോമോഷന്‍ വിഡിയോ എന്നിവ ചിത്രീകരിക്കാം.

കൈയിലോ ഏതെങ്കിലും പ്രതലത്തിലോ വെച്ച്‌ ഷൂട്ട് ചെയ്യാനുള്ള ഷൂട്ടിങ് ഗിംബല്‍ അകലെനിന്ന് സൂമിങ് അടക്കം നിയന്ത്രിക്കാന്‍ വയര്‍ലസ് റിമോട്ട് കമാന്‍ഡര്‍ എന്നിവയുണ്ട്​. കാറ്റി​െന്‍റ ശബ്​ദശല്യമില്ലാതെ വ്യക്തതയാര്‍ന്ന ഓഡിയോ റെ​േക്കാഡിങ്ങിന് കാപ്സ്യൂള്‍ മൈക് കൂടാതെ എക്​സ്​റ്റേണല്‍ മൈക് ഘടിപ്പിക്കാന്‍ 3.5 എം.എം മൈക് ജാക്, മുകളില്‍ മള്‍ട്ടി ഇന്‍റര്‍ഫേസ് ഷൂ എന്നിവയുമുണ്ട്. എച്ച്‌.ഡി.ആര്‍, 64 ജി.ബി അള്‍ട്രാ ഹൈ സ്പീഡ് മീഡിയ കാര്‍ഡ്, അധിക NP-BX1 ബാറ്ററി, വൈ ഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി, യു.എസ്.ബി ചാര്‍ജിങ് എന്നിവയും ആകര്‍ഷണീയത കൂട്ടുന്നു. ആമസോണ്‍ ഇന്ത്യ വഴി ആഗസ്​റ്റ്​ ആറു മുതല്‍ വാങ്ങാം. വില 77,990 രൂപ.