താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.

ഇന്ന് രാവിലെ 9 മണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്.

താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.


താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായിരിക്കുകയാണ്. നേരത്തെ അറിയിച്ചിരുന്നത് പോലെ രണ്ട് ദിവസങ്ങളിലായിട്ടായിരുന്നു സൗഭാഗ്യയുടെ വിവാഹം. ഇന്ന് രാവിലെ 9 മണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്.

അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയുടെ വരന്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിനെത്തിയത്. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായിരിക്കും ചടങ്ങുകള്‍ നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.


ഒരു താരപുത്രി കൂടി കുടുംബ ജീവിതത്തിലേക്ക് കടന്നെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷാണ് ഇന്ന് രാവിലെ വിവാഹിതയായത്. സമൂഹ മാധ്യമങ്ങളിലൂടെ വിവാവഹക്ഷണക്കത്ത് പുറത്ത് വിട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ അറിയിച്ചിരുന്നത് പോലെ ഫെബ്രുവരി 19, 20 തീയ്യതികളിലായിട്ടാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. 

ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തി. മാല മാറ്റല്‍, ഊഞ്ഞാല്‍ എന്നീ ചടങ്ങുകള്‍ ഹോട്ടലില്‍ വെച്ചാണ് നടത്തിയത്. വയലറ്റ് നിറമുള്ള സാരി ഉടുത്തായിരുന്നു സൗഭാഗ്യ ക്ഷേത്രത്തില്‍ വെച്ച് നടത്തിയ വിവാഹത്തിനെത്തിയത്. കുര്‍ത്തയും മുണ്ടുമായിരുന്നു അര്‍ജുന്റെ വേഷം. പിന്നാലെ ചുവപ്പ് നിറമുള്ള സാരി ഉടുത്തും മറ്റ് ചടങ്ങുകള്‍ക്ക് വേണ്ടി സൗഭാഗ്യ എത്തി. താരപുത്രിയുടെ വിവാഹം കേരളം ഒന്നടങ്കം ആഘോഷമാക്കുകയാണ്.