റമദാന്‍ സ്പെഷ്യൽ ചിക്കന്‍ സമൂസ തയ്യാറാക്കിയാലോ.

നോമ്പ് തുറക്ക് ഉണ്ടാക്കാന്‍ വ്യത്യസ്തമായ പലഹാരം പരിചയപ്പെടാം.

റമദാന്‍ സ്പെഷ്യൽ ചിക്കന്‍ സമൂസ തയ്യാറാക്കിയാലോ.


നോമ്പ് തുറയ്ക്കായി കുടുംബങ്ങള്‍ ഒത്തു ചേരുന്നു. ആ സമയത്ത് ഉണ്ടാക്കാന്‍ വ്യത്യസ്തമായ പലഹാരം പരിചയപ്പെടാം. രുചിയേറും റമദാന്‍ വിഭവങ്ങള്‍ തയ്യാറാക്കിയാലോ.

ചിക്കന്‍ സമൂസ-

ചേരുവകള്‍

ഉരുളകിഴങ്ങ്- 2

സവാള -2

പച്ചമുളക്- 5

വെളുത്തുള്ളി -5

ഇഞ്ചി 1 (ചെറുത്)

എല്ലില്ലാത്ത ചിക്കന്‍ 5 or 6 കഷണങ്ങള്‍

മല്ലിപ്പൊടി - 1 ടീ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - അര ടീ സ്പൂണ്‍

മസാലപൊടി - അര ടീ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

സമൂസ ലീഫ് - പാക്കറ്റ് ആയി വാങ്ങാന്‍ കിട്ടും.

തയ്യാറാക്കുന്ന വിധം :

1. ഉരുളക്കിഴങ്ങ് ചെറിയ കഷണങള്‍ ആക്കി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വെവിക്കുക.

2. Boneless chicken വേവിച്ച്‌ മിക്സിയില്‍ ചെറിയ പൊടി ആയി പൊടിച്ച്‌ എടുക്കുക.

3.ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ പേസ്റ്റ് പരുവത്തില്‍ ആക്കുക

സവാളയും , ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റും വഴറ്റി എടുക്കുക. പാകത്തിനു ഉപ്പു ചേര്‍ത്ത് വേണം വഴറ്റാന്‍. വേണമെങ്കില്‍ അല്പം കറിവേപ്പിലയും ചേര്‍ക്കാം. അതില്‍ മഞ്ഞള്‍പൊടി മല്ലിപൊടി എന്നിവ കൂടി ചേര്‍ക്കുക. ഇതില്‍ ചിക്കനും ഉരുളക്കിഴങും ചേര്‍ത്ത് ഇളക്കുക. (ഫില്ലിങ്)

ഇനി സമൂസ ലീഫ് എടുത്ത് അതില്‍ ഒരൊന്നിലും ഈ ഫില്ലിങ് നിറയ്ക്കുക.
NB : ലീഫില്‍ നിന്ന് ഫില്ലിങ് പുറത്ത് പോകാതിരിക്കാന്‍ അല്പം മൈദ പൊടി വെള്ളത്തില്‍ മിക്സ്‌ ചെയ്തത് തേച്ചാല്‍ മതി. ഇത് എണ്ണയില്‍ വറുത്ത് എടുത്താല്‍ സമൂസ റെഡി.

ഉരുളക്കിഴങ്ങ്ന്റെ കൂടെ വേണമെങ്കില്‍ അല്പം കാരറ്റ് കൂടി ചേര്‍ക്കാം .

പിന്നെ, വെജിറ്റബിള്‍ സമൂസ ഉണ്ടാക്കാന്‍ method ഇത് തന്നെയാണ്. പക്ഷെ fillings ല്‍ കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ് , ബീറ്റ് റൂട്ട്, എന്നിവ ചേര്‍ത്താല്‍ മതി.