#വീട്ടിലിരിമൈ*#% : ട്വിറ്ററിൽ ട്രെൻഡിങ് ആകുന്നു !

ട്വിറ്റർ ട്രെൻഡിങ്ങിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് #വീട്ടിലിരിമൈ$#$

#വീട്ടിലിരിമൈ*#% : ട്വിറ്ററിൽ  ട്രെൻഡിങ് ആകുന്നു !


രാജ്യം കൊറോണ ഭീതിയിൽ വിറക്കുമ്പോൾ രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിലിരിക്കാതെ കറങ്ങിനടക്കുകയാണ്.  ഇത് ജനങ്ങളുടെ പേടി വർധിപ്പിക്കുകയാണ്. ഇതിനിടയിൽ ഇത്തരക്കാരെ ഉദ്ദേശിച്ചു ഉണ്ടാക്കിയിട്ടുള്ള ഒരു ട്വിറ്റെർ ഹാഷ് ടാഗ് ആണ് ഇപ്പോൾ വൈറലാകുന്നത്. സംഗതി കുറച്ചു കടന്ന കയ്യാണെങ്കിലും #വീട്ടിലിരിമൈ$#$%* എന്ന ഹാഷ്ടാഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്നത്. രോഗ ലക്ഷണങ്ങൾ ഉള്ള പലരും സമൂഹത്തിൽ ഇറങ്ങി നടക്കുന്നു എന്നത് കൊണ്ട് തന്നെ ഹാഷ്ടാഗ് കുറച്ച് കടുത്ത പ്രയോഗത്തിലാണ് .

വളരെ പെട്ടെന്നാണ് ഹാഷ്ടാഗ് ട്രെൻഡിങ്ങായത്. നിരവധി പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പലരും ഇതിന്റെ ഗൌരവം വെളിപ്പെടുത്തി കൊണ്ട് തന്നെ ട്വീറ്റുകളും ട്രോളുകളും ഷെയർ ചെയ്തിട്ടുണ്ട്. പതിനായിരത്തോളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം ഒരു ഹാഷ്ടാഗിനെ ഈ ഒരവസരത്തിൽ വിമർശിക്കുകയല്ല പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു