'പൂജ' വന്നതോടെ പരിപാടി കാണാനുള്ള താല്‍പര്യം കുറഞ്ഞു; ഓവർ ആക്റ്റിങ്ങെന്ന് ആരാധകർ.

ഉപ്പും മുളകിലും പൂജയുടെ വരവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്

'പൂജ' വന്നതോടെ പരിപാടി കാണാനുള്ള താല്‍പര്യം കുറഞ്ഞു; ഓവർ ആക്റ്റിങ്ങെന്ന് ആരാധകർ.


മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ആയിരവും പിന്നിട്ട് കുതിക്കുകയാണ് പരിപാടി. അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് പൂജ ജയറാം എന്ന കഥാപാത്രം എത്തിയത്. മുടിയനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായാണ് പൂജ എത്തിയത്. സൂര്യ മ്യൂസികിലെ അവതാരകയായ അശ്വതി നായരായിരുന്നു പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലച്ചുവിന്റെ പകരമായാണോ പൂജ എത്തിയതെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. പൂജയുടെ വരവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നറിഞ്ഞിട്ടും ഉപ്പും മുളകിലേക്കെത്തിയ പൂജ മാസാണെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. നല്ല രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പരിപാടിയിലേക്ക് പൂജയെന്ന കഥാപാത്രം വേണ്ടിയിരുന്നില്ലെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. പൂജ വന്നതോടെ പരിപാടി കാണാനുള്ള താല്‍പര്യം കുറഞ്ഞുവെന്നും ഇവര്‍ പറയുന്നു. സ്റ്റാര്‍ മാജിക്കില്‍ പൂജ തിളങ്ങിയേക്കുമെന്നും ഉപ്പും മുളകില്‍ വേണ്ടെന്നുമാണ് ഒരു ആരാധകന്‍ പറഞ്ഞത്. ഇപ്പോൾ ഇതാ ആരാധകന്‍റെ കുറിപ്പ് ഫാന്‍സ് പേജിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഉപ്പും മുളകും സീരിയൽ മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ ക്യാമറ മുൻപിൽ ഇല്ലാത്തതുപോലെ അഭിനയിക്കുന്ന 5 പേര്. ബാലു, നീലു, കേശു, ശിവാനി, മുടിയൻ . സ്ക്രിപ്റ്റ് പോലും ഇല്ലാത്തതുപോലെ അഭിനയിക്കാനുള്ള കഴിവ് കൊണ്ട് മലയാളക്കര പിടിച്ചു കുലുക്കിയ ഉപ്പും മുളകും ഇന്ന് ഒരു ആക്ടറിന്റെ പേരിൽ താഴേക്കു പോകുന്നതുപോലെ തോന്നിയത് കൊണ്ട് മാത്രം എഴുതുകയാണ്.