സ്റ്റെപ്പിനി ടയറുകൾ ഇനി വാഹനങ്ങളിൽ വേണ്ട : പകരം നിർദ്ദേശവുമായി കേന്ദ്രം.

ഒക്ടോബർ മാസം മുതൽ വാഹനങ്ങളിലെ സ്റ്റെപ്പിനി ടയറുകൾ വിടപറയുകയാണ്

സ്റ്റെപ്പിനി ടയറുകൾ ഇനി വാഹനങ്ങളിൽ വേണ്ട : പകരം നിർദ്ദേശവുമായി കേന്ദ്രം.


ഒക്ടോബർ മുതൽ വാഹനങ്ങളിലെ സ്റ്റെപ്പിനി ടയറുകൾക്കു പകരമായി പുതിയ സംവിധാനവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.പകരം എത്തുന്നത് പഞ്ചർ കിറ്റുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകളും.

നിലവിൽ കൂടുതൽ വാഹനങ്ങളും ട്യൂബിലെസ്സ് ടയർ ഉപയോഗിക്കുന്നതിനാൽ പഞ്ചർ ആയാലും പരിഹരിക്കാൻ എളുപ്പമാകും എന്ന നിരീക്ഷണത്തിൽ ആണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

വാർത്തകൾ വേഗത്തിൽ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ ഘട്ടം 3500ന് താഴെ ഭാരമുള്ള വാഹനങ്ങളിൽ ആയിരിക്കും ഇവ സജ്ജീകരിക്കുക. ടയറിൽ പ്രഷർ കുറയുന്ന സമയത്ത് അത് ഡ്രൈവറെ അറിയിക്കുവാനുള്ള സംവിധാനവും കൂടി ഏർപ്പെടുത്തുന്നതും പരിഗണയിലാണ്.