അശ്ലീല വിഡിയോകളുടെ സ്ട്രീം; ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ സൈബര്‍ കേസ്

ഹോട്ട്‌ഷോട്ട്, ഫ്‌ലിസ്‌മോവീസ്, ഫെനിയോ, കുക്കു, നിയോഫ്‌ലിക്‌സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്‌ലിക്‌സ്, പ്രൈംഫ്‌ലിക്‌സ്, വെറ്റ്ഫ്‌ലിക്‌സ്, പോര്‍ട്ടലുകളായ എക്‌സ്വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അശ്ലീല വിഡിയോകളുടെ സ്ട്രീം; ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ സൈബര്‍ കേസ്


മുംബൈ: അശ്ലീല വിഡിയോകള്‍ സ്ട്രീം ചെയ്തതിന് പ്രമുഖ നിര്‍മ്മാതാവ് ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെ വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ മഹാരാഷ്ട്ര സൈബര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കേസ്. 

എഎല്‍ടി ബാലാജി, ഹോട്ട്‌ഷോട്ട്, ഫ്‌ലിസ്‌മോവീസ്, ഫെനിയോ, കുക്കു, നിയോഫ്‌ലിക്‌സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്‌ലിക്‌സ്, പ്രൈംഫ്‌ലിക്‌സ്, വെറ്റ്ഫ്‌ലിക്‌സ്, പോര്‍ട്ടലുകളായ എക്‌സ്വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒടിടി പ്ലാറ്റ്ഫോമുകളുടെയും വെബ്സൈറ്റുകളുടെയും ഡയറക്ടര്‍മാര്‍ക്കും ഉടമകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലും വെബ്സൈറ്റുകളിലും അപ്ലോഡ് ചെയ്ത വിഡിയോകള്‍ അശ്ലീലമാണ്. വിഡിയോകളില്‍ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകര്‍ഷിച്ച്‌ വീഴ്ത്തി അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തിരിക്കാം. ഇത് യുവതലമുറയ്ക്ക് ദോഷം ചെയ്യുമെന്ന് മഹാരാഷ്ട്ര സൈബര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ യശസ്വി യാദവ് പറഞ്ഞതായി ദ വീക്ക് റിപോര്‍ട്ട് ചെയ്യുന്നുണ്ട്.