ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏറ്റവുമധികം വൈറസ് എത്തുന്നത് പ്ലേസ്റ്റോറില്‍ നിന്നെന്ന് പഠനം

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏറ്റവുമധികം വൈറസ് എത്തുന്നത് പ്ലേസ്റ്റോറില്‍ നിന്നെന്ന് പഠനം


ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏറ്റവുമധികം വൈറസ് എത്തുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നെന്ന് പഠനം. സൈബര്‍ സെക്യൂരിറ്റി കമ്ബനിയായ നോര്‍ട്ടണ്‍ ലൈഫ് ലോക്കും സ്പെയിനിലെ ഐഎംഡിഇഎ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഫോണിലെത്തുന്ന മാല്‍വെയറുകളില്‍ 67.2 ശതമാനവും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളില്‍ നിന്നാണെന്നാണ് പഠനത്തില്‍ പറയുന്നത്.<ins class="adsbygoogle"
     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-5976050042483944"
     data-ad-slot="7507788576"></ins>
<script>
     (adsbygoogle = window.adsbygoogle || []).push({});
</script>

12 മില്ല്യണ്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലാണ് പഠനം നടത്തിയത്. നാലു മാസത്തെ സമയപരിധിക്കുള്ളിലായിരുന്നു പഠനം. പ്ലേസ്റ്റോറില്‍ നിന്നുള്ള ആപ്പ് ഡൗണ്‍ലോഡുകള്‍, മറ്റ് ആന്‍ഡ്രോയിഡ് മാര്‍ക്കറ്റുകളില്‍ നിന്നുള്ള ഡൗണ്‍ലോഡുകള്‍, വെബ് ബ്രൗസറൂകള്‍ എന്നിങ്ങനെ ഏഴ് കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു പഠനം. മറ്റ് മാര്‍ക്കറ്റുകളെ അപേക്ഷിച്ചറ്റ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നാണ് കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ഉണ്ടാകുന്നതെന്നും അതുകൊണ്ടാണ് ഇത്രയധികം മാല്‍വെയറുകള്‍ ഉണ്ടാവുന്നതെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.

തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ 10.4 ശതമാനം വൈറസുകള്‍ മാത്രമാണ് ഫോണുകളില്‍ എത്തിക്കുന്നത്.<ins class="adsbygoogle"
     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-5976050042483944"
     data-ad-slot="7420675583"></ins>
<script>
     (adsbygoogle = window.adsbygoogle || []).push({});
</script>