സു​രേ​ഷ് ഗോ​പി​യു​ടെ 250-ാം ചി​ത്ര​മായ ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന് കോ​ട​തി​യു​ടെ വി​ല​ക്ക്

പ​ക​ര്‍​പ്പ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി പ​രി​ഗ​ണി​ച്ച്‌ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

സു​രേ​ഷ് ഗോ​പി​യു​ടെ 250-ാം ചി​ത്ര​മായ ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന് കോ​ട​തി​യു​ടെ വി​ല​ക്ക്


കൊ​ച്ചി: സു​രേ​ഷ് ഗോ​പി​യു​ടെ 250-ാം ചി​ത്ര​ത്തി​ന് കോ​ട​തി​യു​ടെ വി​ല​ക്ക്. ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി സു​രേ​ഷ് ഗോ​പി എ​ത്തു​ന്ന ചി​ത്ര​ത്തി​നാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ക​ര്‍​പ്പ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി പ​രി​ഗ​ണി​ച്ച്‌ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് വി​ധി.
ഷാ​ജി കൈ​ലാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി പ്ര​ഖ്യാ​പി​ച്ച ക​ടു​വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ക​ടു​വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ക​ഥാ​പാ​ത്ര​വും പ​ക​ര്‍​പ്പ​വ​കാ​ശ​വും ലം​ഘി​ച്ചെ​ന്ന പ​രാ​തി പ​രി​ശോ​ധി​ച്ചാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്രം കോ​ട​തി വി​ല​ക്കി​യ​ത്.ര​ണ്ടു ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​മേ​യം ഒ​ന്നാ​യ​തോ​ടെ​യാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച ക​ടു​വ​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​യ​മ​ന​ട​പ​ടി​ക്ക് ത​യാ​റാ​യ​ത്. ടോ​മി​ച്ച​ന്‍ മു​ള​കു​പാ​ടം നി​ര്‍​മി​ക്കു​ന്ന സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ന​വാ​ഗ​ത​നാ​യ മാ​ത്യൂ​സ് തോ​മ​സാ​ണ്. യു​വ​തി​ര​ക്ക​ഥാ​കൃ​ത്ത് ഷി​ബി​ന്‍ ഫ്രാ​ന്‍​സി​സാ​ണ് ചി​ത്ര​ത്തി​നാ​യി ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​ത്.
സു​രേ​ഷ് ഗോ​പി​യു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ണ്‍ 26ന് ​ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ടു​വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ന്‍ പോ​സ്റ്റ​റി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ച്ച​ത്. ആ​ദം ജോ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ ജി​നു എ​ബ്ര​ഹാ​മാ​ണ് ക​ടു​വ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. മാ​സ്റ്റേ​ഴ്സ്, ല​ണ്ട​ന്‍ ബ്രി​ഡ്ജ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ളും ജി​നു​വി​ന്‍റെ ര​ച​ന​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​താ​ണ്.