ജീവിതപങ്കാളി ഇങ്ങനെയാവണം! വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തി സ്വാസിക.

ഒരു അഭിമുഖത്തിനിടയിലാണ് സ്വാസിക വിവാഹത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്.

ജീവിതപങ്കാളി ഇങ്ങനെയാവണം! വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തി സ്വാസിക.


സീതയെന്ന പരമ്പരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്‌ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു താരം. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസിക പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

ലോക് ഡൗണില്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കിയും താരമെത്തിയിരുന്നു. ഡാന്‍സ് വീഡിയോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഒരു അഭിമുഖത്തിനിടയിലാണ് സ്വാസിക വിവാഹത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. വീട്ടുകാര്‍ വരനെ അന്വേഷിച്ച്‌ തുടങ്ങിയിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റുകളിലൊക്കെ തിരയുന്നുണ്ട് അവര്‍. എന്റെ കരിയറിനും പാഷനും ശക്തമായ പിന്തുണ നല്‍കുന്നൊരാളായിരിക്കണം ജീവിതപങ്കാളിയെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും താരം പറയുന്നു.

സീതയിലെപ്പോലെയുള്ള റൊമാന്‍സാണോ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതെന്ന തരത്തിലെ ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളായിരുന്നു പരമ്പരയിലുണ്ടായിരുന്നത്ത. ഇന്ദ്രനും സീതയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സീരിയലിന്‍റെ അടുത്ത ഭാഗവുമായി എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

സീതയില്‍ അഭിനയിച്ചതിന് ശേഷമായാണ് സ്വാസികയെത്തേടി മുന്‍നിര സിനിമാപ്രവര്‍ത്തകരും എത്തിയത്. സീതയല്ലേ, സീതയെക്കുറിച്ച്‌ അറിയാമെന്ന് പലരും പറഞ്ഞിരുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. സിനിമ-സീരിയല്‍ വ്യത്യാസമില്ലാതെയാണ് അഭിനയിക്കുന്നത്. മാറ്റിനിര്‍ത്തലുകളോ ദുരനുഭവങ്ങളോ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.