സോഷ്യൽ മീഡിയയിൽ താരം ഈ മിമിക്രിക്കാരന്‍ തത്ത

കുഞ്ഞുങ്ങള്‍ കരയുന്ന ശബ്ദവും, കുതിരയുടെ ശബ്ദവും, നായ കുരയ്ക്കുന്ന ശബ്ദവുമൊക്കെ വളരെ മനോഹരമായി തത്ത അനുകരിക്കുന്നു

സോഷ്യൽ മീഡിയയിൽ താരം  ഈ മിമിക്രിക്കാരന്‍ തത്ത


സോഷ്യൽ മീഡിയയിൽ വൈറലായി തത്തമ്മയുടെ വീഡിയോ. നല്ലൊരു മിമിക്രിക്കാരനാണ് ഈ തത്ത. അനുകരണകലയില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് തത്ത കാഴ്ചവയ്ക്കുന്നത്. കുഞ്ഞുങ്ങള്‍ കരയുന്ന ശബ്ദവും, കുതിരയുടെ ശബ്ദവും, നായ കുരയ്ക്കുന്ന ശബ്ദവുമൊക്കെ വളരെ മനോഹരമായി തത്ത അനുകരിക്കുന്നു.

ആഫ്രിക്കന്‍ ഗ്രേ പാരറ്റ് വിഭാഗത്തില്‍ പെടുന്നതാണ് ഈ തത്ത.  ആഫ്രിക്കയിലെ മഴക്കാടുകളിലാണ് ഈ വിഭാഗത്തില്‍പ്പെടുന്ന തത്തകള്‍ കൂടുതലായുള്ളത്.

വീഡിയോ കാണാം